റെയില്‍വേ ട്രാക്കില്‍ സ്ഫോടനമുണ്ടാക്കി ട്രെയിന്‍ നിര്‍ത്തിയതിനു ശേഷം ഭീകരര്‍ പതിയെ ട്രെയിനിന്റെ നിയന്ത്രണം കൈക്കലാക്കുകയായിരുന്നു. എന്ജിന് ൈ്രഡവറെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചതായും ട്രെയ്നുള്ളില്‍ കയറിയ ഭീകരര്‍ വെടിവപ്പ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
400 യാത്രക്കാരുമായി ക്വെറ്റയില്‍ നിന്ന് പെഷവാറിലേക്കു പോകുകയായിരുന്ന ട്രെയ്നാണ് ആക്രമിക്കപ്പെട്ടത്. ട്രെയ്നിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ബലൂച് പ്രദേശവാസികളെയും മുക്തരാക്കിയെന്നും പാക് സൈന്യം, പൊലീസ്, ആന്റി ടെററിസം ഫോഴ്സ് , ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് തുടങ്ങി സേനയുടെ ഭാഗമായിട്ടുള്ളവരെ മാത്രമാണ് ബന്ദികളാക്കിയിരിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Comments: